Movie:Bonsai (2018), Movie Director:Santhosh Peringeth, Lyrics:Suresh Ramanthali, Music:Jayachandran Kayumthazha, Singers:P Jayachandran, Haritha Hareesh,
Click Here To See Lyrics in Malayalam Font
ങൂഹും,ങൂഹും... അ അ ആ..അ അ ആ...
കാടും കാട്ടാറും കടന്നുവന്ന്
മാനത്തെ മേട്ടിലെ മണിക്കുരുന്ന്
കാടും കാട്ടാറും കടന്നുവന്ന്
മാനത്തെ മേട്ടിലെ മണിക്കുരുന്ന്
മോഹിക്കും കഥകള്‍ കേട്ടുകേട്ട് (2)
കനവും കണ്ടുകണ്ട്..ഉം..ഉറങ്ങിയല്ലോ..
ദൂരെ കനവിലായ് കാണാക്കടവിലായ്
പൂക്കാത്ത വെയില്‍ച്ചില്ല പൂക്കുമ്പോള്‍
ദൂരെ നിനവിലായ് കാണാക്കടവിലായ്
പൂക്കാത്ത വെയില്‍ച്ചില്ല പൂക്കുമ്പോള്‍
കൂട്ടിന്നായ് ഞാനും കൂടെപ്പോരാല്ലോ
കൂട്ടിന്നായ് ഞാ...നും കൂടെപ്പോരാല്ലോ
തൊട്ടു തൊട്ട്..ഉം..ഉം..നമ്മള് പറന്നാലോ
(കാടും കാട്ടാറും..)
താരം മറഞ്ഞ രാവും തേങ്ങും മനസ്സുമായ്
പാടാത്ത കിളി മെല്ലെ പാടുമ്പോള്‍
താരം മറഞ്ഞ രാവും തേങ്ങും മനസ്സുമായ്
പാടാത്ത കിളി മെല്ലെ പാടുമ്പോള്‍
ചാരത്തായ് ഞാനും മൂകമായ് നിന്നു
ചാരത്തായ് ഞാനും മൂകമായ് നിന്നു
മെല്ലെ മെല്ലെ നിന്നില്‍ അലിഞ്ഞാലോ
(കാടും കാട്ടാറും..)


