
പുതുമഴ വീണ പോലൊരാൾ
അരികിൽ ഇരുന്ന രാത്രിയിൽ
ഹൃദയം ഒരേ നിലാ നദി
ചിറകുകൾ മെല്ലെ നീർത്തിതാ
ചിരി മണിമാല കോർത്തിതാ
നിറയുകയായ് മനം സ്വയം
വാ പോയിടാം കാണാത്ത
ദൂരങ്ങലിൽ രണ്ടോമൽ
ചായം തൊടും മേഘമായ്
പുതിയൊരു പിറവിയിൽ ചേക്കേറിടാം
മഞ്ഞാർന്ന പൂങ്കൊമ്പിലായി
നോവോർമ മാഞ്ഞീടുമാ ശ്വാസമായ്
ഏതൊരു വാനം ഒഴിഞ്ഞേ
വീണൊരു താരകമീ ഞാൻ
തിരയേണ്ടതാരേ വീണ്ടും...
പാതകൾ അറിയാതിന്നും
കൂടണയാൻ ഒരു മോഹം
നനവായി നിന്നേ കണ്ണിൽ
തിരിക്കിലും തിരക്കുവാൻ
അടുത്തൊരാളില്ലേ ?
ഈ തരിമ്പിലും കുറുമ്പിലും
ചിരിച്ചിരുന്നില്ലെ
നീ ഊഞ്ഞാലുപോൽ കൈകൾ നീട്ടീടുമോ
ഞാൻ ആടുവാൻ പോന്നിടാം
പുതുമഴ വീണ പോലൊരാൾ
അരികിൽ ഇരുന്ന രാത്രിയിൽ
ഹൃദയം ഒരേ നിലാ നദി
ചിറകുകൾ മെല്ലെ നീർത്തിതാ
ചിരി മണിമാല കോർത്തിതാ
നിറയുകയായ് മനം സ്വയം

