Movie:Oru Kuprasidha Payyan (2018), Movie Director:Madhupal, Lyrics:Sreekumaran Thampi, Music:Ouseppachan, Singers:Rajalakshmi Abhiram, Sudeep Kumar,
Click Here To See Lyrics in Malayalam Font
ഒരു കണ്ണീർക്കണം ഒരു മന്ദഹാസം
ഒരു പൊട്ടിച്ചിരി പിന്നെയൊരു നേർത്ത തേങ്ങൽ
മനസ്സും വാനവും ഒരുപോലെ അല്ലേ
ഉദയം അസ്തമയം പിന്നെയും ഉദയം
ഒരു കണ്ണീർക്കണം ഒരു മന്ദഹാസം
ഒരു പൊട്ടിച്ചിരി പിന്നെയൊരു നേർത്ത തേങ്ങൽ
.....
അരികിലുണ്ടെങ്കിലും അകലെയെന്നോർക്കും
അകലെയാണെങ്കിലും അരികിലെന്നറിയും
പകരുന്നു ചിന്തകൾ സ്വപ്നങ്ങൾ പലതും
പരിഭവം പ്രണയത്തിൽ ഋതുരാഗ ശോഭ
ഒളിയേത് ഇരുളേത് തിരയുന്നു ഹൃദയം
...
ഒരു പനിനീർപ്പൂവിൽ ഒരു മഞ്ഞുതുള്ളി
അനുരാഗി തൻ മിഴിയിൽ പകൽക്കിനാപ്പനിനീർ
എരിയുന്നു വേനൽ കൊഴിയുന്നു പൂക്കൾ
തുടരുന്നു ജീവിതം ഋതുഭേദ മായ
ശരിയേത് തെറ്റേത് തിരയുന്നു കാലം
...
ഒരു കണ്ണീർക്കണം ഒരു മന്ദഹാസം
ഒരു പൊട്ടിച്ചിരി പിന്നെയൊരു നേർത്ത തേങ്ങൽ
മനസ്സും വാനവും ഒരുപോലെ അല്ലേ
ഉദയം അസ്തമയം പിന്നെയും ഉദയം
ഒരു കണ്ണീർക്കണം ഒരു മന്ദഹാസം
ഒരു പൊട്ടിച്ചിരി പിന്നെയൊരു നേർത്ത തേങ്ങൽ

