Movie:Oru Kuprasidha Payyan (2018), Movie Director:Madhupal, Lyrics:Sreekumaran Thampi, Music:Ouseppachan, Singers:Adarsh Abraham,
Click Here To See Lyrics in Malayalam Font
വിരൽത്തുമ്പും വിരൽത്തുമ്പും
ചുംബിക്കും നിമിഷത്തിൻ
ചിറകടികൾ മൗനം മൌനം
മനസ്സ് മനസ്സിലേക്കൊഴുകും പ്രവാഹത്തിൻ
തിരയടികൾ മൗനം
ഈ മൗനത്തെ വെല്ലുന്ന നാദമേത്
ആകാശമെന്ന മഹാനാദം....
(വിരൽത്തുമ്പും.....)
നിൻ പാദചലനങ്ങൾ അകലുമ്പോൾ സിരകളിൽ
വിരഹത്തിൻ ദ്രുതതാളങ്ങൾ
മടങ്ങി വരാനോ
അകന്നു പോകാനോ
പിടി വിട്ട നെഞ്ചം
ചോദിപ്പു വീണ്ടും
ഇനിയെന്ത് ഇനിയെന്ത്
ഇടയുന്നു നിനവും.
(വിരൽത്തുമ്പും.......)
നിൻ ശകാരം പോലും സാന്ത്വന സൗന്ദര്യം
വിടർത്തുമെന്നോർമ്മകളിൽ
ഉലഞ്ഞു വീഴാനോ
ഉരുകി മായാനോ
പണിതുയർത്തി നീ
പൊൻഗോപുരങ്ങൾ
ഇനിയെന്ത് ഇനിയെന്ത്
ഇടറുന്നു കനവും...
(വിരൽത്തുമ്പും....)
Viralthumpum viralthumpum
chumbikkum nimishathin
chirakadikal mounam mounam
manass manssilekkozhukum pravaahathin
thirayadikal mounam
ee mounathe vellunna naadamethu
aakaashamenna mahaanaadam...
(viralthumpum... )
nin paada chalanangal akalumpol sirakalil
virahathin druthathaalangal
madangi varaano
akannu pokaano
pidi vitta nencham
chodippu veendum
iniyenthu iniyenthu
idayunnu ninavum...
(viralthumpum... )
nin shakaaram polum saanthwana soundaryam
vidarthumennormmakalil
ulanju veezhaano
uruki maayaano
panithuyarthi nii
pon gopurangal
iniyenthu iniyenthu
idayunnu ninavum...
(viralthumpum... )


