Film : വിളക്കും വെളിച്ചവും Lyrics : പി ഭാസ്ക്കരൻ Music : ജി ദേവരാജൻ Singer : കെ ജെ യേശുദാസ്
Click Here To See Lyrics in Malayalam Font
വാടിയ മരുവിൽ വീണ്ടും കാലം
വാസന്ത മഞ്ജരി ചാർത്തി
വീണു കിടക്കും പ്രതീക്ഷയാലേ
വീണ മുറുക്കുക തോഴീ വീണ്ടും
വീണ മുറുക്കുക തോഴീ (വാടിയ..)
ഏതു സദസ്സിലെ സംഗീതോത്സവ
ഗായികയായ് നീ വന്നൂ
ഏതൊരു ഗോകുല രാസോത്സവ വന
രാധികയായ് നീ വന്നൂ ...വന്നൂ ......(വാടിയ..)
പൂക്കും മാതംഗ ശാഖയിൽ രണ്ടു
രാക്കുയിലുകളെ പോലെ
ഏതൊരു പാട്ടിൻ പല്ലവിയുള്ളിൽ
സാധകം ചെയ്വൂ നിങ്ങൾ .....നിങ്ങൾ ......(വാടിയ..)
Vaatiya maruvil veendum kaalam
vaasantha manjjari chaartthi
veenu kitakkum pratheekshayaale
veena murukkuka thozhee veendum
veena murukkuka thozhee (vaatiya..)
ethu sadasile samgeethothsava
gaayikayaayu nee vannoo
ethoru gokula raasothsava vana
raadhikayaayu nee vannoo ...Vannoo ......(vaatiya..)
pookkum maathamga shaakhayil randu
raakkuyilukale pole
ethoru paattin pallaviyullil
saadhakam cheyvoo ningal .....Ningal ......(vaatiya..)


