Film : വാടകയ്ക്ക് ഒരു ഹൃദയം Lyrics : കാവാലം നാരായണപ്പണിക്കർ Music : ജി ദേവരാജൻ Singer : കെ ജെ യേശുദാസ്
Click Here To See Lyrics in Malayalam Font
ഒഴിഞ്ഞ വീടിൻ ഉമ്മറക്കോടിക്ക്
ഓടോടി മൈന ചിലച്ചൂ
വാടകക്കൊരു ഹൃദയം
(ഒഴിഞ്ഞ..)
കാണും മുഖങ്ങളെ വാരിയണിയുന്നു
രൂപങ്ങൾ തേടും വാൽക്കണ്ണാടി
നോക്കും മുഖച്ഛായയേതും പകരും
മായ്ക്കാനറിയാം മറക്കാനറിയാം
നിദ്രാ തലങ്ങളേ കോരിത്തരിപ്പിച്ച
മുഗ്ദാനുരാഗത്തിൻ വരണ്ട ചാലിൽ
സത്യമുറങ്ങുന്ന ശൂന്യമാം രാവിന്റെ
നിശ്ശബ്ദ ദു:ഖം നിറഞ്ഞു നിറഞ്ഞു
(ഒഴിഞ്ഞ..)
Ozhinja veetin ummarakkotikku
ototi myna chilacchoo
vaatakakkoru hrudayam
(ozhinja..)
kaanum mukhangale vaariyaniyunnu
roopangal thetum vaalkkannaati
nokkum mukhachchhaayayethum pakarum
maaykkaanariyaam marakkaanariyaam
nidraa thalangale korittharippiccha
mugdaanuraagatthin varanda chaalil
sathyamurangunna shoonyamaam raavinte
nishabda du:kham niranju niranju
(ozhinja..)


