Movie:Orma (2019), Movie Director:Suresh Thiruvalla, Lyrics:Ajesh Chandran, Music:Rajeev Siva, Babu Krishna, Singers:Sooryagayathri,
Click Here To See Lyrics in Malayalam Font
ഞാനൊരു തൈ തരാം ഈ കുമ്പിളിൽ
മഴയാക്കാറ്റിനോടോതി (2)
ഞാനാ മധുരം പകരാമണ്ണിൽ പോകും വഴി കാറ്റോതി
മണലൊരു പുഴയായ് ഒഴുകാൻ വെമ്പി
മണ്ണാ ആ നാമ്പിനെ പുൽകി നഭസ്സ് കണ്ണീർ തേവി
ഞാനൊരു തൈ തരാം ഈ കുമ്പിളിൽ
മഴയാക്കാറ്റിനോടോതി
മണ്ണിലൊരായിരം നന്മകൾ നട്ടിട്ടു
ഓർമയായി മാഞ്ഞു പോയൊരെ
പൂമരക്കാടുകൾ വിടരും മുമ്പേ
വേരായ് പോയ് മറഞ്ഞോരെ
മധുരമാം മീമരതണലിലൊരിത്തിരി നേരമിരിക്കാൻ കൊതിച്ചവരെ
പകരമായെന്തു ഞാൻ നല്കീടുമണ്ണിൽ ഒരുകൈ തരികളല്ലാതെ
ഒരുകൈ തരികല്ലാതെ
ഞാനൊരു തൈ തരാം ഈ കുമ്പിളിൽ
മഴയാക്കാറ്റിനോടോതി
നന്മകളായിരം വിത്തു വിതച്ചിട്ടു നാളെയെ കാത്തുവയ്ക്കും ഞാൻ
പൂത്തു തളിർത്തിടും ആ മരച്ചില്ലകൾ ആകാശമാക്കുമാ കിളികൾ
ഇവിടെയെൻ സുഗന്ധമുണ്ടെന്നൊരു പൂക്കാലം തണലുകൾ തോറും പാടിപറഞ്ഞിരുന്നു
കരിയുന്ന വേനലിൽ ആരോ വിരുന്നിടും അവരെന്റെ തണലിൽ തളിർക്കും
അവരെന്റെ തണലിൽ തളിർക്കും
ഞാനൊരു തൈ തരാം ഈ കുമ്പിളിൽ
മഴയാക്കാറ്റിനോടോതി (2)
ഞാനാ മധുരം പകരാമണ്ണിൽ പോകും വഴി കാറ്റോതി
മണലൊരു പുഴയായ് ഒഴുകാൻ വെമ്പി
മണ്ണാ ആ നാമ്പിനെ പുൽകി നഭസ്സ് കണ്ണീർ തേവി
ഞാനൊരു തൈ തരാം ഈ കുമ്പിളിൽ
മഴയാക്കാറ്റിനോടോതി
Njaanoru thai tharaam ee kumbilil
mazhayaakkaattinodothi (2)
njaanaa madhuram pakaraamannil pokum vazhi kaattothi
manaloru puzhayaay ozhukaan vembi
mannaa aa naambine pulki nabhassu kanneer thevi
Njaanoru thai tharaam ee kumbilil
mazhayaakkaattinodothi
Manniloraayiram nanmakal nattittu
ormayaayi maanju poyore
poomarakkadukal vidarum mumbe
veraay poy maranjore
madhuramaam meemarathanalilothiri neramirikkan kothichavare
pakaramayenthu njaan nalkeedumannil orukai tharikalallaathe
orukai tharikalallaathe
njaanoru thai tharaam ee kumbilil
mazhayaakkaattinodothi
nanmakalaayiram vithu vithachittu naaleye kaathuvaykkum njaan
poothu thalirthidum aa marachillakal aakaashmaakkumaa kilikal
ivideyen sugandhamundennoru pookkaalam thanalukal
thorum paadiparanjirunnu
kariyunna venalail aaro virunnidum avarente thanalil thalirkkum
avarente thanalil thalirkkum
Njaanoru thai tharaam ee kumbilil
mazhayaakkaattinodothi (2)
njaanaa madhuram pakaraamannil pokum vazhi kaattothi
manaloru puzhayaay ozhukaan vembi
mannaa aa naambine pulki nabhassu kanneer thevi
Njaanoru thai tharaam ee kumbilil
mazhayaakkaattinodothi


