Film : ഇതാണെന്റെ വഴി Lyrics : ബിച്ചു തിരുമല Music : കെ ജെ ജോയ് Singer : എസ് ജാനകി
Click Here To See Lyrics in Malayalam Font
മണിദീപനാളം തെളിയും മനസ്സിന്റെ മണിയറയില്‍
വിളങ്ങുന്ന പൂജാബിംബം ഭവാനല്ലയോ..
രസോല്ലാസരാഗവുമായെന് പ്രേമവീണയില്
ശ്രുതി പാടിവാ ലയമായി വാ ഹൃദയാഭിലാഷമേ..
ലതാപുഷ്പ മഞ്ചലിലേറി ദിവാസ്വപ്നമാലയുമായ്
രതീക്ഷേത്ര ഗോപുരനടയില്‍ തപസ്സിരുന്ന കന്യക ഞാന്‍
ഇതാണെന്റെ പ്രേമവിഹാരം പൂംപരാഗമേ
സ്വരംപാടിവാ പദമാടിവാ അനുരാഗഹംസമേ (മണിദീപനാളം..)
തുടിയ്ക്കുന്നു രാഗപരാഗം തുളുമ്പുന്ന തന്തികളില്‍
വികാരങ്ങള്‍ മധുരിതമാക്കും
പ്രണയഗാനമേളകളില്
നിരാലംബശയ്യയിലഴകിന് രൂപഭാവമായ്
മധുതേടി വാ ചിറകേറി വാ ചിരകാലമോഹമേ (മണിദീപനാളം..)
Manideepanaalam theliyum manasinte maniyarayilu
vilangunna poojaabimbam bhavaanallayo..
Rasollaasaraagavumaayenu premaveenayilu
shruthi paativaa layamaayi vaa hrudayaabhilaashame..
Lathaapushpa manchalileri divaasvapnamaalayumaayu
ratheekshethra gopuranatayilu thapasirunna kanyaka njaanu
ithaanente premavihaaram poomparaagame
svarampaativaa padamaativaa anuraagahamsame (manideepanaalam..)
thutiykkunnu raagaparaagam thulumpunna thanthikalilu
vikaarangalu madhurithamaakkum
pranayagaanamelakalilu
niraalambashayyayilazhakinu roopabhaavamaayu
madhutheti vaa chirakeri vaa chirakaalamohame (manideepanaalam..)


