Film : കടത്തനാട്ട് മാക്കം Lyrics : പി ഭാസ്ക്കരൻ Music : ജി ദേവരാജൻ Singer : കെ ജെ യേശുദാസ്, പി സുശീല
Click Here To See Lyrics in Malayalam Font
കാവേരിക്കരയിലെഴും
കനകാംബര മലർവനിയിൽ
പൂന്തെന്നലോടി നടക്കും
പുരട്ടാശി മാസം (കാവേരി..)
ശിങ്കാരക്കുറവനൊരുത്തൻ
ചിരിച്ചു ചിരിച്ചു വന്നൂ
തങ്കവളയും കാപ്പും പിന്നെ
കുങ്കുമവും തന്നൂ (കാവേരി..)
പത്നിയാം നീയും ഞാനും
പാടിപ്പാടി നടന്നൂ
വെറ്റിലയും പാക്കും നീട്ടി
അത്താ അത്താ
അത്താനെന്നു മൊഴിഞ്ഞൂ
(കാവേരി..)
കാവേരിക്കരയിൽ നീല
ക്കരിമ്പു വിളയും കാലം
കാതലിച്ചു കാതലിച്ച്
കടിഞ്ഞൂലുണ്ണി പിറന്നൂ
(കാവേരി..)
Kaaverikkarayilezhum
kanakaambara malarvaniyil
poonthennaloti natakkum
purattaashi maasam (kaaveri..)
shinkaarakkuravanorutthan
chiricchu chiricchu vannoo
thankavalayum kaappum pinne
kunkumavum thannoo (kaaveri..)
pathniyaam neeyum njaanum
paatippaati natannoo
vettilayum paakkum neetti
atthaa atthaa
atthaanennu mozhinjoo
(kaaveri..)
kaaverikkarayil neela
kkarimpu vilayum kaalam
kaathalicchu kaathalicchu
katinjoolunni pirannoo
(kaaveri..)


