Movie:Sukham Sukhakaram (1994), Movie Director:Balachandra Menon, Lyrics:K Jayakumar, Music:Ravindra Jain, Singers:KS Chithra, MG Sreekumar,
Click Here To See Lyrics in Malayalam Font
ദിസ് ലവ് ഈസ് സ്പോണ്‍സേഡ് ബൈ വീ റോയല്‍ ഫൈവ്
ദാഹം പുഴയായാല്‍ അനുരാഗം കളിയോടം
മൌനം വിണ്ണായാല്‍ അഭിലാഷം പൊന്മേഘം
ഓ.....
ഒരുമനസായ് കണ്ടു നാം ഹേമന്തമെന്തൊരു മോഹിനി
ഒരുനിമിഷം നേടി നാം ഇന്നോളമില്ലാത്ത നിര്‍വൃതി
കരളിലുണരും മധുരഗീതം നീയറിഞ്ഞോ ഇതുവരെ?
മിഴിയിലൊളിയും മൗനകാവ്യം നീ നുകര്ന്നോ ഇതുവരെ?
ദാഹം പുഴയായാല്‍ ............
ഇരുള്‍പടരും രാവിലും പൂര്‍ണ്ണേന്ദുവായ് നിന് പുഞ്ചിരി
പുലരികളില്‍ പിന്നെയും പൂത്തുമ്പിയായ് നിന് തേന്മൊഴി
ഈവികാരം ചിറകുനല്കും ദിവസമെല്ലാം മദഭരം
ഈക്കിനാക്കള് ആര്‍ദ്രമാക്കും നിമിഷമെല്ലാം സുഖകരം
ദാഹം പുഴയായാല്‍ ....................
This love is sponsored by we royal five
daaham puzhayaayaal anuraagam kaliyodam
mounam vinnaayaal abhilaasham ponmekham
O.... O.....
orumanassaay kandu naam hemanthamenthoru mohini
orunimisham nedi naam innolamillaatha nirvrithi
karalilunarum madhurageetham neeyarinjo ithuvare
mizhiyiloliyum mounakaavyam nee nukarnno ithuvare
daaham puzhayaayaal............
irul padarum raavilum poornenduvaay nin punchiri
pularikalil pinneum poothumpiyaay nin then mozhi
ee vikaaram chirakunalkum divasamellaam madabharam
ee kinaakkal aardramaakkum nimishamellaam sukhakaram
daaham puzhayaayaal.........


