ചെറു ചെറു ചതുരങ്ങൾ...
ചേരും വലിയൊരു ചതുരത്തിൽ..
കരുനീക്കം കളിയൊരു ബുദ്ധിക്കളി
അതാണു ചതുരംഗം...
പതിനാറും പതിനാറും പടവെട്ടും കളിയങ്കം...
ആലോചനയാലേ വിജയം തേടും സങ്കല്പം
തേരോടും നേരെ.. കുതിരകൾ രണ്ടുകളം ചാടും
നിന്ന കളം വിട്ടാൽ ആനകൾ കോണുകളിൽ പായും..
എങ്ങനെ പോകാനും കേമൻ മന്ത്രിക്കനുവാദം...
ആളും രാജാവും വയ്ക്കും മുന്നോട്ടൊരു ചുവട്
രാജാവിൻ ചുറ്റും പലപല കോണിൽ കരുവച്ചു..
മുന്നേറ്റത്തിന് തടകെട്ടുന്നോൻ കളിയിൽ ജേതാവ്..
ചിന്തകൾ കൊണ്ടല്ലേ ഉന്തുക ഓരോ കരുവും നാം
ചിന്തകൾ നേരെങ്കിൽ വിജയം കൂട്ടിനു വന്നീടും
ചോരപ്പുഴയില്ല കരുക്കൾ താനേ നീങ്ങില്ല..
ശങ്കകളില്ലാതെ പിന്നിൽ ഉന്താനാൾ വേണം..
ഊഴം പോലൊരോ കരുവും പതിയെ മുന്നോട്ട്
ഒച്ചകളില്ലാതെ ഇവിടെ നടക്കും കളിയങ്കം...


