ചെമ്മാനച്ചേലോടെ ചായുന്നീ തീരത്തായ്
ചേങ്ങിലത്താളത്തിൽ പാടിയാരോ..
ഇന്നലെത്തത്താഴം..
ഇത്തിരി പാൽനിലാ മോന്തിക്കുടിച്ചതിൻ ഇമ്പമോടെ
അമ്പിളിക്കിണ്ണത്തിൽ ഇമ്മിണി തേനുമായ്..
ആരോ വരാറുള്ളതോർത്തു നിന്നേ..
ചെമ്മാനച്ചേലോടെ ചായുന്നീ തീരത്തായ്
ചേങ്ങിലത്താളത്തിൽ പാടിയാരോ..
അത്താഴമിത്തിരി പൊത്തും പിടിയുമാണെങ്കിലും
നെഞ്ചകം നീറുകില്ലേ..
ഒത്തിരി നെല്ലുള്ള പത്തായമുള്ളോന്
രാവിലും ചായുവാൻ നേരമില്ലേ ..
ഒന്നിലും പത്തിലും..
തൃപ്തി വരാതെയായിരം നേടുവാൻ പാഞ്ഞിടുമ്പോൾ
കെട്ടിപ്പടുത്തൊരാ മേലാപ്പിനുള്ളിലെ
ബന്ധങ്ങളെന്തെന്നോ കാണ്മതില്ലേ..
ചെമ്മാനച്ചേലോടെ ചായുന്നീ തീരത്തായ്
ചേങ്ങിലത്താളത്തിൽ പാടിയാരോ..
ഭാവങ്ങളാടുവാൻ വേഷം പകർന്നു നാം
വിശ്വമാം വേദിയിൽ വാണിടുമ്പോൾ..
നേടിയതൊക്കെയും എന്തിനെന്നോർക്കുന്ന
നാളുമങ്ങൊത്തിരി ദൂരെയല്ലേ..
ചെമ്മാനച്ചേലോടെ ചായുന്നീ തീരത്തായ്
ചേങ്ങിലത്താളത്തിൽ പാടിയാരോ..
ഇന്നലെത്തത്താഴം..
ഇത്തിരി പാൽനിലാ മോന്തിക്കുടിച്ചതിൻ ഇമ്പമോടെ
അമ്പിളിക്കിണ്ണത്തിൽ ഇമ്മിണി തേനുമായ്
ആരോ വരാറുള്ളതോർത്തു നിന്നേ..


