അനന്തമാം ചക്രവാളം അതില്‍
അനാഥമാം ശുക്രതാരം
മിഴിനീരോടെ നെടുവീര്‍പ്പോടെ
തിരയുവതാരെ ആരെ നീ തിരയുവതാരെ
അനന്തമാം ചക്രവാളം അതില്‍
അനാഥമാം ശുക്രതാരം
പെറ്റമ്മ നിന്റെ പെറ്റമ്മയെവിടേ
പിതാവിന്നെവിടെ
പ്രിയരാം സഹജരിന്നെവിടെ നിന്റെ
പ്രിയരാം സഹജരിന്നെവിടെ
അനന്തമാം ചക്രവാളം അതില്‍
അനാഥമാം ശുക്രതാരം
പിടയുന്ന പിഞ്ചിളം മനസ്സിന് സ്മരണകള്‍
പ്രതിജ്ഞാ ശബ്ദമായുണരും നീയൊരു
പ്രതികാരരുദ്രനായ് വളരും
പ്രതിയോഗികളുടെ ഗോപുരങ്ങള്‍
ആ പ്രതിധ്വനി കേട്ടാല്‍ നടുങ്ങും നടുങ്ങും
അനന്തമാം ചക്രവാളം അതില്‍
അനാഥമാം ശുക്രതാരം
സത്യങ്ങള്‍ നിന് തിരുനെറ്റിയില്‍ അണിയും
രക്തസിന്ധൂരത്തിന് തിലകം
സംഹാര ദാഹത്തിന് സങ്കരഭൂമിയില്
നിന് പാഞ്ചജന്യം എന്നുയരും
എന്നുയരും എന്നുയരും


